ശിശിരം...
ഒരു പ്രണയം എത്ര വേഗമാണ്
മാഞ്ഞു പോകുന്നത് ?
പുലർകാല മൂടൽ മഞ്ഞു പോലെ,
അടർന്നു വീഴുന്ന ഇലകൾ പോലെ,
പെയ്തു തോർന്ന രാമഴ പോലെ
കത്തിയമർന്ന തിരികൾ പോലെ
ഇമകളടച്ചു മൃതമായ
പ്രണയം യാത്രയാവുന്നു.
ഈ ബലഹീന പ്രണയം പോലെയാണ്
പൂക്കളും ഇലകളും കൊഴിയുന്ന കാലവും
ഇത് ശിശിരകാലമാണ്
ഇലകളെല്ലാം കൊഴിയുന്ന കാലം.
തണുപ്പേറുമ്പോൾ നഷ്ടപ്പെടുന്ന
പച്ചപ്പുകളുടെ കാലം.
ഇവിടെയിനിയൊരു വൃക്ഷത്തൈ നടുക,
ഈ നടു മുറ്റത്ത്...
എൻറെ പ്രാണൻ താമസിക്കുന്നയിടത്ത്....
നിലാവ് വീഴുന്ന ചരൽ മുറ്റത്ത്,
എൻറെ മനസ്സ് മൂകമായിരിക്കുന്ന
കൽക്കെട്ടിനരികിൽ...!
ഇലകൾ ഒരിക്കലും കൊഴിയാതെ
നിറയെ പച്ചപ്പും
ശാഖകളുമുള്ള തണലിനായി
ഇന്ന് ഒരു വൃക്ഷം നടുക, ഇവിടെ
കാത്തിരിക്കാനൊരു വസന്തത്തിനായി...
rtv
12.10.2015
