Tuesday, January 3, 2012

താഴ്വാരങ്ങൾക്കപ്പുറം  



താഴ്വാരങ്ങൾ കടന്ന് 

ഉയരങ്ങൾ മെല്ലെ കയറുമ്പോഴാണ് നിൻറെ വീട് ഞാൻ കാണുന്നത്
ദാഹിച്ചിരുന്നു,
തളർന്നുമിരുന്നു.
വഴിയിൽ ആരുമുണ്ടാവില്ലെന്നു
കേട്ടുമിരുന്നു.

മരത്തണലിൽ ഇരിക്കുമ്പോൾ,

കിണറ്റിലെ തണുത്ത തെളിനീർ
കോരി കൈക്കുമ്പിളിലേയ്ക്കൊഴിക്കുമ്പോൾ
നീ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
പിന്നെ മതിൽക്കെട്ടിനുള്ളിൽ
കുഞ്ഞു ചിരിയുമായി നീ നിന്നു.
നിൻറെ കുട്ടികൾ മുറ്റത്ത്‌
കളിച്ചുകൊണ്ടേയിരുന്നു.

സന്ധ്യ കനക്കും മുൻപേ

ഇല്ലാത്ത വീട്ടിലേക്കു പോവാൻ
തിരക്ക് കൂട്ടുമ്പോൾ
നീ ആർദ്രമായ കണ്ണുകളോടെ
നോക്കി ആത്മാവുകൊണ്ട്
നിശ്ശബ്ദമായി പറഞ്ഞു
"നിനക്കു വീടില്ലെന്നു ഞാനറിയുന്നു....
നിൻറെയീ പോകാനുള്ള തിടുക്കവും
വെറുതെ...!
ഒരു ജന്മത്തിൽ ഒരുമിച്ചു
നാമീ നീലക്കുന്നുകൾ കയറിയിട്ടുണ്ട്.
ആ വീഥിയിൽ എവിടെയോ പരസ്പരം
കൈവിട്ടുപോയ നാം വ്യഥിതരായലഞ്ഞു.
നീയേതു വനഗർഭത്തിൽപ്പെട്ടുവെന്നറിയാതെ
ഓരോ ജന്മത്തിലും കണ്ണുകൾ
നിന്നെ തേടിയിരുന്നു.
ഇന്നു നീ ഈ മലഞ്ചെരുവിൽ
എൻറെ സ്വച്ഛമായ
വീടിനരികിൽ അവിചാരിതമായി...?!
നിൻറെ മുടിയിഴകൾ വെള്ളിനിറമായതും
മേനി തളർന്നിരിക്കുന്നതും... ഞാനറിയുന്നു.
എങ്കിലും കണ്ണുകളിലെ തിളക്കം
ഞാൻ കാണുന്നു.
വെളിച്ച വർഷങ്ങൾക്കകലെ നിന്നും
ജ്വലിക്കുന്ന നക്ഷത്രങ്ങൾ പോലെ
ആതമാവു സംസാരിക്കുന്നതായി..."

വെയിലു മങ്ങി

സന്ധ്യ കനക്കുമ്പോൾ
മെല്ലെ എഴുന്നേറ്റു നടന്നു
നീങ്ങാനൊരുങ്ങുമ്പോൾ
നിൻറെ വാക്കുകൾ...
"നിനക്ക് വേണ്ട കൂരയും ചൂടും നൽകാൻ
എനിക്കാവില്ല, കേൾക്കൂ,
ഞാൻ മറ്റൊരു ജന്മത്തിലല്ലേ...?"

തിരിഞ്ഞു നടക്കുമ്പോൾ

വീട്ടുമുറ്റത്തെ പൂത്തുലഞ്ഞ
മഞ്ഞമരം ചേർന്നു നിൽക്കുന്ന 
നിൻറെ  കണ്ണുകളിൽ നനവ്‌...
ഓടിയെത്തി  പുൽകുന്ന
കുഞ്ഞുങ്ങൾ...

ഇനി ഇരുട്ടിൽ യാത്രയ്ക്ക് 

എത്രയോ  കാതങ്ങളുടെ ദൈർഘ്യം...!
എങ്കിലും ദൂരെ, നക്ഷത്ര ദൂരത്തിൽ
ഏതോ കുഞ്ഞു വീട്ടിൽ
കത്തിച്ചു വച്ച സ്നേഹ വിളക്ക്...!



------------------------------------------
rtv
15.4.2011

Journey





Disheveled dusty hair
Tattered clothes...
Little boy on the street.
Begging at the traffic stop
Knocking on the car window,
And pressing his nose on the glass..

Unmindful of the coins
Stretched out to him..
He stood in a reverie.
Still with the face
Pressed on to the glass.

Lamps, red turned yellow
And then green...
Traffic moved in a rage
Behind, there was a lifeless
Pair of tender eyes

Streets,traffic, street boys..
Complex..are our highways..
Of emotions..and lives.
Born out of our passion,
Blanketed once with love..
Held as our future..
They are,
Now distorted pressed faces
On the glass windows..
Is he a street boy..,?
Or.. my boy on the street..?!

________________________
            Rtv 16.4.2011

Followers